സി.എം. @ കാമ്പസ് പരിപാടി ഞായറാഴ്ച കാലിക്കറ്റ് സർവകലാശാലയിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ സി.എം @ കാമ്പസ് പരിപാടി ഫെബ്രുവരി 14 രാവിലെ 10 ന് കാലിക്കറ്റ് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ , അവതാരകൻ ജിഎസ് പ്രദീപ്, സർ വകലാശാല വൈസ് ചാൻസലർ ഡോ. കെ ജയരാജ് തുടങ്ങിയവർ പങ്കെടുക്കും. കാലിക്കറ്റ്, മലയാളം, കലാമണ്ഡലം, കാർഷിക സർവകലാശാലകളിൽ നിന്നള്ള 200 വിദ്യാത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കും. ഇതിൽ 20 വിദ്യാർത്ഥികൾക്ക് നവകേരള സൃഷ്ടിക്കായുള്ള ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാകും.
പരിപാടി ഓൺലൈനായും കാണുവാൻ സാധിക്കും. നവകേരളം, യുവ കേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *