മലയാളകവിതയുടെ വിശ്വകാമുകന് ചങ്ങംപുഴയുടെ ഓർമ്മകൾക്ക് എഴുപത്തിരണ്ട്.

പ്രണയവും വിരഹവും നിറഞ്ഞൊഴുകിയ കവിതകളാൽ മലയാളിയെ കാല്പനിക കാമുകനാക്കിയ പ്രിയകവി ചങ്ങമ്പുഴ മണ്മറഞ്ഞിട്ടു ഇന്നേക്ക് എഴുപത്തിരണ്ട് വര്ഷം തികഞ്ഞു. മനസ്വിനി, രമണൻ, സ്വരരാഗസുധ, പാടുന്ന പിശാച് തുടങ്ങിയ കവിതകളിലൂടെ മലയാള സാഹിത്യലോകത്തു കാവ്യാ വസന്തം തീർത്ത വാനമ്പാടിയാണ് ചങ്ങമ്പുഴ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. “എന്തുവന്നാലുമെനിക്കാസ്വദിക്കണം, മുന്തിരിച്ചാറുപോലെനിക്കീ ജീവിതം” എന്ന് പാടിയ ലൗകിക ജീവിയാകുമ്പോഴും കാല്പനികതയെ വാരിപ്പുണർന്നു കവിയാണ് ചങ്ങമ്പുഴ.

എല്ലാ വർഷവും കലൂരിലെ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ പരിപാടികൾ നടത്താറുണ്ട് കാവ്യപ്രേമികൾ. ഇത്തവണ കൊറോണമൂലം അതിനു അവസരമുണ്ടാകില്ല എങ്കിലും പ്രിയ കവിയുടെ വരികൾ വായിച്ചും ചൊല്ലിയും ലോകമെങ്ങും മണ്മറഞ്ഞ പ്രിയ കവിയെ ഓർത്തെടുക്കും.

മലയാള അധ്യാപകനും യുവ കവിയുമായ ഹരിയാനന്ദകുമാർ ലോകാലമെട്രോയുടെ വായനക്കാർക്കായി ചങ്ങമ്പുഴയുടെ മനസ്വിനി കവിത ആലപിക്കുകയാണ് മേഘംമൂടിയ ഈ സന്ധ്യയിൽ. കവിത കേൾക്കാം :

കവിത കേൾക്കാൻ ലിങ്ക് :

Leave a Reply

Your email address will not be published. Required fields are marked *