ദുരിതാശ്വാസ നിധിയിലേക്ക് ചിത്രം സംഭാവന ചെയ്തു ആര്ടിസ്റ് നമ്പൂതിരി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരപൂർവ്വ സമ്മാനം. ആർട്ടിസ്റ്റു നമ്പൂതിരി തന്റെ തൃശൂർ പൂരം ആവിഷ്കരിച്ച എണ്ണഛായാ ചിത്രം പുകസ മലപ്പുറം ജില്ലാ കമ്മറ്റി നടത്തുന്ന സി.എം.ഡി.ആർ.എഫ് നിധിയിലേക്ക് സംഭാവന ചെയ്യാൻ നടത്തുന്ന ചിത്രവില്പന പരിപാടിയിലേക്ക് അദ്ദേഹം സ്വമേധയാ എടുത്തു നൽകുകയായിരുന്നു. നേരത്തെ പരിപാടിയുടെ ഔദ്യോഗിക ഉൽഘാടനം നമ്പൂതിരി വീഡിയോ ചിത്രീകരണത്തിലൂടെ നിർവഹിച്ചിരുന്നു.

സമ്മാനമായി കിട്ടിയ ചിത്രം പുകസ ജില്ലാ ജോയിന്റ് സെക്രട്ടറി ഹരിയാനന്ദകുമാർ സ്വീകരിച്ചു. ഇത് നന്മയുള്ള മലയാളത്തിന് കിട്ടിയ പൊൻവിലയുള്ള ദാനമെന്നു സംഘടനാപ്രതിനിധികൾ പറഞ്ഞു.

Watch video

Leave a Reply

Your email address will not be published. Required fields are marked *