കേരള വിഷന് ഒരു മൊബൈൽ ഫോൺ റിമോട്ട്.

കേരളം വിഷൻ കേബിൾ ടിവി വീട്ടിൽ ഉള്ളവർക്ക് ആൻഡ്രോയിഡ് മൊബൈലിൽ നിന്നും ചാനെൽ മാറ്റാനും മറ്റും സൗകര്യമുള്ള ഒരു റിമോട്ട് ആപ്പ് തയ്യാറാക്കിയിരിക്കുന്നു. നിങ്ങളിൽ പലർക്കും പരിചയമുള്ള IOT. ഹാർഡ്‌വെയർ ഉപയോഗിച്ചുള്ള ഒരു ചെറിയ ഉപകരണത്തിന്റെയും ലേഖകൻ തന്നെ തയ്യാറാക്കിയ ആൻഡ്രോയിഡ് മൊബൈൽ ആപ്പിന്റെയും സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.

ഇതെങ്ങനെ ഉണ്ടാക്കാം എന്ന് വിശദമായി പറയുന്ന ഒരു വീഡിയോ ഉടൻ തന്നെ ചെയ്യുന്നുണ്ട്. അതല്ല നിങ്ങൾക്ക് താല്പര്യത്തെ ഉണ്ടെങ്കിൽ ഇതുപോലെ ഞങ്ങളുടെ അടുത്ത് നിന്നും വാങ്ങുകയും ആവാം. മൊബൈലിൽ പ്രവർത്തിക്കുന്നതുകൊണ്ട് വോയിസ് ആക്ടിവേറ്റഡ് ആയും ചാനൽ ചിത്രങ്ങളിൽ പ്രസ് ചെയ്താൽ വർക്ക് ചെയ്യുന്നതുപോലെയും ഒക്കെ ആക്കി മാറ്റാവുന്നതേ ഉള്ളൂ എന്നതാണ് ഇതിന്റെ സവിശേഷത. എന്ന് മാത്രമല്ല, വീട്ടിൽ എല്ലാവർക്കും മൊബൈലിൽ ഇത് ഇൻസ്റ്റാൾ ചെയ്താൽ ഒരേ സമയം ഉപയോഗിക്കാവുന്നതുമാണ്. ( ചാനൽ മാറ്റാനായി ഇത് വെച്ച് വീട്ടിൽ വഴക്കുണ്ടായാൽ ഞങ്ങൾ ഉത്തരവാദികൾ ആയിരിക്കുന്നതല്ല എന്ന് കൂടി പറയട്ടെ )

Leave a Reply

Your email address will not be published. Required fields are marked *