മൊബൈൽ ആപ്പുകൾക്ക് വീണ്ടും കുരുക്കിട്ട് കേന്ദ്രം.

28.07.2020

യൂസർ ഡാറ്റാ മോഷണം ആരോപിച്ചു ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ചൈനീസ് ആപ്പുകളുടെ പകർപ്പാണെന്നു ആരോപിച്ചു കേന്ദ്രം വീണ്ടും 47 ആപ്പുകൾക്കെതിരെ നിരോധനവുമായി രംഗത്തെത്തി.

ജൂൺ 29 നായിരുന്നു ആഗോള മൊബൈൽ മാർക്കെറ്റുകളെ മൊത്തം ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ സർക്കാർ ചൈനീസ് ഉറവിടമായുള്ള 59 മൊബൈൽ ആപ്പുകളെ ഇന്ത്യയിൽ നിരോധിച്ചത്. അതിൽ അതിപ്രശസ്തമായ ടിക്‌റ്റോക് ഉൾപ്പെടെ ഒട്ടേറെ അതികായന്മാർ ഉണ്ടായിരുന്നു. ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറിയ ചൈനക്ക് കൊടുത്ത പ്രഹരമായാണ് അത് വിലയിരുത്തപ്പെട്ടത്.

കോടിക്കണക്കിനു ആളുകൾ ഉപയോഗിക്കുന്ന ടിക്‌ടോക് പോലുള്ള ആപ്പുകൾ നിരോധിക്കപ്പെട്ടതോടെ ഇന്ത്യയിലെ ചെറുപ്പക്കാർ, സ്റ്റാർട്ട് അപ്പ് കമ്പനികൾ എന്നിവർ പകരം ആപ്പുകൾ നിർമിച്ചു വിപണിയിലേത്തിച്ചിരുന്നു. ഇവയെല്ലാം വൻ ഹിറ്റായെങ്കിലും അവയിലെ പലതിനെയും ചൈനീസ് ആപ്പ് ചാരന്മാരുടെ ബിനാമികളാണെന്നു ആരോപിച്ചു കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. രാജ്യത്തുള്ള യൂസർമാരുടെ ഡാറ്റാ ചൈനീസ് കമ്പനികൾക്ക് മറിച്ചുവിൽക്കുകയാണ് എന്ന വിലയിരുത്തലോടെയാണ് നടപടി. 47 മൊബൈൽ ആപ്പുകളാണ് ഇങ്ങനെ നിരോധിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *