മലപ്പുറം ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ജൂലൈ എട്ടിന് പുറത്തുവിട്ട റിസൾട്ട് പ്രകാരം 46 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 33 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നു ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോവിഡ് കെയര്‍ സെന്ററിലെ വളണ്ടിയറായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (47), ശസ്ത്രക്രിയക്കു മുന്നോടിയായുള്ള പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയ കാളികാവ് കൂരാട് സ്വദേശി (52), നിലമ്പൂര്‍ കവളക്കല്ല് സ്വദേശിനി (46), പരപ്പനങ്ങാടിയിലെത്തിയ നാടോടിയായ 60 വയസുകാരി, പൊന്നാനി വെള്ളേരി സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (47), പൊന്നാനി കടവനാട് സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (36), എടപ്പാള്‍ ആശുപത്രിയുമായി ബന്ധമുണ്ടായ മാറഞ്ചേരി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മാറഞ്ചേരി പനമ്പാട് സ്വദേശിനി (30) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 22 ന് കര്‍ണ്ണാടകയിലെ ചിക്ബലാപ്പൂരില്‍ നിന്നെത്തിയ വേങ്ങര കൂരിയാട് സ്വദേശി (20), ജൂലൈ ഒന്നിന് ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ ലോറി ഡ്രൈവര്‍ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി (40), ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി (41), ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (45), തലക്കാട് സ്വദേശി (14), നന്നമ്പ്ര ചെറുമുക്ക് സ്വദേശി (39) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചാലിയാര്‍ എരഞ്ഞിമങ്ങാട് സ്വദേശിനികളായ 24 വയസുകാരി, 22 വയസുകാരി, വെട്ടം സ്വദേശിനി (28), മകള്‍ (നാല് വയസ്), ചാലിയാര്‍ അകമ്പാടം സ്വദേശിനി (മൂന്ന് വയസ്), മഞ്ചേരി പയ്യനാട് സ്വദേശി (40), എടവണ്ണ സ്വദേശി (27), ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി (61), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിനി (23), ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ കുമ്മിണിപ്പറമ്പ് സ്വദേശി (46), ജൂണ്‍ 16 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പരപ്പനങ്ങാടി സ്വദേശി (35), ജൂലൈ ഏഴിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശി (46), ജൂണ്‍ ആറിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല സ്വദേശി (നാല് വയസ്), ജൂണ്‍ 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശി (38), ജൂലൈ മൂന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശിനി (54), വള്ളുവമ്പ്രം സ്വദേശിനി (24), എടപ്പറ്റ വെളിയഞ്ചേരി സ്വദേശി (28), ജൂണ്‍ 20 ന് റാസല്‍ഖൈമയില്‍ നിന്ന് കൊച്ചി വഴിയെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (31), ജൂണ്‍ 15 ന് ദുബായില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശി (48), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ കണ്ണമംഗലം കരുവാങ്കല്ല് സ്വദേശി (42), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഏ.ആര്‍ നഗര്‍ കണ്ണമംഗലം സ്വദേശി (55), ജൂണ്‍ 23 ന് ഒമാനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോഡൂര്‍ ചെമ്മങ്കടവ് പഴമള്ളൂര്‍ സ്വദേശിനി (28), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി (40), ജൂലൈ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവള്ളൂര്‍ സ്വദേശി (46), ജൂലൈ നാലിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (46), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മമ്പാട് സ്വദേശി (30), വെട്ടത്തൂര്‍ തലക്കാട് സ്വദേശി (51), തിരൂരങ്ങാടി സ്വദേശി (33), ജൂലൈ നാലിന് സൗദിയില്‍ നിന്നെത്തിയ വിളയില്‍ സ്വദേശി (49), സൗദിയില്‍ നിന്നെത്തിയവരായ മഞ്ചേരി നറുകര സ്വദേശി (59), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി (56), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ പാറക്കടവ് സ്വദേശി (28), ജൂണ്‍ 29 ന് കസാഖിസ്ഥാനിൽ നിന്നും കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശി (24) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *