മലപ്പുറത്തു ഇന്ന് 26 കൊറോണ പോസിറ്റീവ്.

ജൂലായ് അഞ്ചിന് ജില്ലയിൽ സ്ഥിരീകരിക്കപ്പെട്ട കൊറോണ പോസിറ്റീവ് കേസുകൾ 26 എണ്ണം. ഇതിൽ രണ്ടെണ്ണം സമ്പർക്കത്തിലൂടെ പകർന്നവരാണ്. വിദേശത്തുനിന്നു വന്നവർ 23 പേരും മറ്റു സംസ്ഥാനത്തുനിന്നും വന്നവർ ഒരാളുമാണ്. വട്ടംകുളം മാനൂർ സ്വദേശിയായ ഒരാളും പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ ഒരാളുമാണ് പൊന്നാനി താലൂക്കിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവർ.

തുടർച്ചയായ രണ്ടാംദിവസവും സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചവർ ഇരുന്നൂറിൽ കൂടുതലായതു സ്ഥിതി കൂടുതൽ വഷളാവുന്നതിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *