ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 1,077 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,713 പേര്‍ക്ക്
1,314 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 31,571 പേര്‍

ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് അഞ്ച്) 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ 139 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 77 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,621 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *