പൊന്നാനി മേഖലയിൽ ആയിരത്തഞ്ഞൂറു പേരുടെ കൊറോണ ടെസ്റ്റ് ഉടൻ നടത്തും.

സാമൂഹ്യവ്യാപന ഭീതിയിലായി പൊന്നാനി താലൂക്കിലെ പഞ്ചായത്തിൽ പെടുന്ന ആയിരത്തഞ്ഞൂറു ആളുകളുടെ കൊറോണ പരിശോധന ഉടൻ നടത്തും. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച ഡോക്ടർമാരുടെയും പാരാമെഡിക്കൽ ഉദ്യോഗസ്ഥരുടെയും പ്രാഥമിക കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരിൽ നിന്നുമാണ് ഇത്രയും ആളുകളെ സാമ്പിളിനായി തെരഞ്ഞെടുക്കുക. അതിനു ശേഷം വരുന്ന ഫലത്തിനനുസരിച്ചു തുടർ പരിശോധനകളുടെ മാതൃക രൂപികരിക്കും എന്ന് ഡോക്ടർ സക്കീന പറഞ്ഞു.

രോഗത്തെ പിടിച്ചു കെട്ടാൻ പരക്കെ പരിശോധന നടത്തണം എന്ന ജനഹിതത്തിനു അനുകൂലമാകുന്നതാണ് ഈ തീരുമാനം എന്നത് വലിയ ആശ്വാസമാണ് മേഖലക്ക് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *