അയ്യപ്പനും കോശിയുമെന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ സച്ചി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഇടുപ്പിനു ശസ്ത്രക്രിയ നടത്തിയതിനു ശേഷം ഹൃദയാഘാതം വന്നതിനെ തുടർന്ന് തൃശൂരിലെ ജൂബിലി മിഷൻ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കാൻ ശ്രമിക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അത് പ്രായോഗികമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
സച്ചിക്കു എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് വരൻ കഴിയട്ടെ.