മലപ്പുറം ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്19 രോഗബാധ.

രോഗബാധ സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശിയ്ക്ക്

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി പരിച്ചകം സ്വദേശിയായ 40 കാരനാണ് രോഗബാധ. മുംബൈയില്‍ നിന്ന് യാത്രാ അനുമതിയില്ലാതെ ചരക്ക് വാഹനങ്ങളിലും നടന്നുമാണ് ഇയാള്‍ ജില്ലയിലെത്തിയത് . ഏപ്രില്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ കാലടി സ്വദേശിക്കൊപ്പമാണ് ഇയാള്‍ നാട്ടിലെത്തിയത്. വൈറസ് ബാധിതന്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 22 ആയി. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

ഇയാള്‍ മുംബൈയില്‍ നിന്നെത്തിയ വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഏപ്രില്‍ 16 ന് വൈകുന്നേരം ഏഴ് മണിയ്ക്ക് മാറഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. ഏപ്രില്‍ 27 ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.

രോഗബാധ സ്ഥിരീകരിച്ചവരുമായും അവരുടെ അടുത്ത വ്യക്തികളും ഇടപെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണം എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ – 0483 273 7858, 273 7857, 273 3251, 273 3252, 273 3253.

Leave a Reply

Your email address will not be published. Required fields are marked *