ഖത്തറില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഖത്തറില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തവനൂര്‍, അയങ്കലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷ് (37) ആണ് മരിച്ചത്.

മാനസിക പ്രയാസം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് ജോലി ചെയ്തിരുന്ന കമ്പനിയിലെ പ്രതിനിധികള്‍ അറിയിച്ചു. നാട്ടില്‍ പോവാനാഗ്രഹിച്ചിരുന്നതായും പറയപ്പെടുന്നു. ഭാര്യ: രഞ്ജു കളരിപ്പുരയില്‍. അപ്പു ചെറയാട്ടുവളപ്പില്‍-രമണി ദമ്പതികളുടെ മകനാണ്.

മൃതദേഹം നാട്ടില്‍കൊണ്ടുപോവാനുള്ള ശ്രമത്തിലാണെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *