കനത്ത മഴ : എടപ്പാളിൽ നാശനഷ്ടം.


ചൊവ്വാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിൽ എടപ്പാളിലും പരിസര പ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. കനത്ത കാറ്റോടു കൂടിയായിരുന്നു മഴ. വീടുകളിന് മുകളിൽ മരങ്ങൾ വീണാണ് കൂടുതലും നഷ്ടം ഉണ്ടായതു. കണ്ടനകത്തിനടുത്ത് വ്യാപാര കെട്ടിടത്തിന്റെ മുകളിൽ നിന്നും വലിയ പരസ്യ പലക അടർന്നു വീണതിനൊപ്പം വൈദ്യുതി കമ്പി കൂടി പൊട്ടി വീണു.

സമീപത്തെ ചെറുപ്പക്കാരുടെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. റോഡിലേക്ക് മറിഞ്ഞു വീണ ബോർഡ് കടന്നു പോകുന്ന വാഹനങ്ങളെ അപകടത്തിൽ പെടുത്താതിരിക്കാൻ ബോർഡും വൈദ്യുത കമ്പികളും എടുത്തു മാറ്റുന്നത് വരെ സമീപത്തെ ചെറുപ്പക്കാർ കാവൽ നിൽക്കുകയും ബോർഡ് എടുത്തു മാറ്റുകയും ചെയ്തു.

എടപ്പാൾ വെങ്ങിണിക്കരയിൽ വീടിനു മുകളിലേക്ക് മരം പൊട്ടിവീണു നാശനഷ്ടം ഉണ്ടായി. ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *