എടപ്പാൾ : മഴയൊരുക്കവുമായി തോട് വൃത്തിയാക്കി.

മഴക്കാല പ്രളയത്തെ നേരിടാൻ മുന്നൊരുക്കം എന്ന നിലയിൽ, വെങ്ങിനിക്കുളത്തിൽ നിന്നും തൊട്ടടുത്തുള്ള പാടശേഖരങ്ങളിൽ നിന്നും വെള്ളമൊഴുകി പൂക്കരത്തറ വള്ളി തോട്ടിലേക്ക് എത്തുന്ന തോടിന്റെ ഒരു ഭാഗം ഗ്രാമോദയം ക്ലബ്ബിൻറെ അംഗങ്ങളും പരിസരവാസികളും ചേർന്ന് വൃത്തിയാക്കുക ഉണ്ടായി. അതിൻറെ ബാക്കി പ്രവർത്തനങ്ങൾ നാളെയും തുടരും.

പഞ്ചായത്തിൻറെ സഹകരണത്തോടെയും, അനുമതിയോടും കൂടെ നടന്ന പ്രവർത്തനത്തിൽ പ്രദേശത്തെ മുതിർന്നവരും പങ്കുചേർന്നു. ഇതിൻറെ ഭാഗമായി പൂക്കരത്തറ റോഡിൽ ഒരു കലുങ്ക് നിർമാണവും പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *