എടപ്പാൾ പഞ്ചായത്ത് ഓഫീസ് താത്കാലികമായി അടച്ചു.

കൊറോണ നിയന്ത്രങ്ങൾ ശക്തമാക്കിയതോടെ എടപ്പാൾ പഞ്ചായത്ത് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കൊറോണ പോസിറ്റീവ് ആയതും പ്രദേശം മുഴുവനും നിരോധിതമേഖല ആയതുകൊണ്ടുമാണ് പ്രവർത്തനം നിർത്തിയത് എന്നും ഇവിടെ നിന്നുമുള്ള സേവനങ്ങൾ എല്ലാം തന്നെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ലഭിക്കുന്നതുമല്ലെന്നു പ്രസിഡന്റ് ബിജോയ് അറിയിച്ചു.

എടപ്പാളിലും പരിസരങ്ങളിലും പോലീസ് കാവൽ ശനിയാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യങ്ങൾക്കല്ലാതെ പ്രദേശവാസികൾക്ക് ഇവിടേക്കോ ഇവിടെ നിന്നും പുറത്തേക്കോ യാത്ര അനുവദിക്കുന്നതല്ല. ദേശീയപാത കടന്നു പോകുന്ന ടൗൺ ആയതിനാൽ ദീർഘദൂര യാത്രക്കാർക്ക് എടപ്പാളിലെ നിയന്ത്രണങ്ങൾ ബാധകമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *