ഇന്ത്യൻ പതാക കത്തിക്കുമെന്ന ഭീഷണി ; ചങ്ങരംകുളം സ്വദേശിക്കെതിരെ കേസ്സെടുത്തു.

ഇന്ത്യൻ പതാക കത്തിക്കുമെന്ന് ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റിട്ട യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ഹാരിസ് ചങ്ങരംകുളം (ചുരുക്കപ്പേര്) ലുള്ള ഫെസ്ബൂക് പ്രൊഫൈലിലാണ് ഇന്ന് ഇന്ത്യൻ ദേശീയ പതാക കത്തിക്കുമെന്ന് ഭീഷണി ഇയാൾ പ്രചരിപ്പിച്ചതു. ഇത് ചൂണ്ടിക്കാട്ടി ഒരാൾ ട്വിറ്ററിൽ പോസ്റ്റിട്ടതോടെയാണ് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. ഇതേ തുടർന്ന് ചങ്ങരംകുളം പോലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു. യുവാവ് ഇപ്പോൾ കുവൈറ്റിലാണ് താമസം.

പോസ്റ്റിട്ട യുവാവ് സി.പി.എം ബന്ധമുള്ളയാളാണെന്നു ചില മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. എന്നാൽ ഇതിനെ കുറിച്ച് മേഖലയിലെ സി.പി.എം നേതാക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *